എഡിറ്റര്‍
എഡിറ്റര്‍
ക്യാമറയില്‍ വിസ്മയിപ്പിക്കാന്‍ ജിയോനി; ബ്രാന്റ് ന്യൂ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലേക്ക്
എഡിറ്റര്‍
Tuesday 21st February 2017 2:54pm

ബ്രാന്റ് ന്യൂ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങി ജിയോനി. എ വണ്‍ എവണ്‍ പ്ലസ് മോഡലുകളാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ജിയോനി പുറത്തിറക്കുന്നത്.

ലോങ് ലൈഫ് ക്യാമറ, സെല്‍ഫി ക്യാമറ, ഡ്യുവല്‍ ക്യാമറ എന്നീ പ്രത്യേകതകള്‍ ഉള്‍പ്പെടെയുള്ള മോഡലാണ് ജിയോനി അവതരിപ്പിക്കുന്നത്.

ലോക്കല്‍ കണ്‍സ്യൂമേഴ്‌സിനെ ലക്ഷ്യമിട്ടാണ് സെല്‍ഫി പെര്‍ഫോമന്‍സിന് പ്രധാന്യം നല്‍കി പുതിയ മോഡല്‍ അവതരിപ്പിക്കുന്നതെന്നും ഇന്ത്യന്‍ കൂടുതല്‍ ആവശ്യക്കാര്‍ ഇത്തരം മോഡലുകള്‍ക്കാണെന്നും ജിയോനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പുതിയൊരു സെല്‍ഫി എക്‌സ്പീരിയന്‍സ് യുവതലമുറക്ക് മുന്‍പില്‍ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ജിയോനി പറയുന്നു. ക്യാമറയ്ക്ക് പ്രധാന്യം നല്‍കുന്നതോടൊപ്പം തന്നെ ബാറ്ററി ലൈഫിന്റെ കാര്യത്തിലും വിട്ടുവീഴ്ചയക്കില്ലെന്ന് കമ്പനി പറയുന്നു. ഡ്യുവല്‍ചാര്‍ജിങ് ചിപ്പും പവര്‍ സേവിങ് സിസ്റ്റവുമായാണ് പുതിയ മോഡല്‍ വിപണി കീഴടക്കാനായി എത്തുന്നത്.


Dont Miss കര്‍ഷക പ്രക്ഷോഭങ്ങളില്‍ സഹകരിക്കാന്‍ ബംഗാളില്‍ പാര്‍ട്ടി തകരുന്നതുവരെ സി.പി.ഐ.എമ്മിന് കാത്തിരിക്കേണ്ടി വന്നു: കെ.എന്‍ രാമചന്ദ്രന്‍


ഇതിനിടെ ജിയോനിയുടെ സ്‌പെസിഫിക്കേഷനുകള്‍ പുറത്തായിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 7.0 നൗഗാ ഓപ്പറേറ്റിഹ് സിസ്റ്റത്തിലാണ് ജിയോനി എ.1 പ്രവര്‍ത്തിക്കുന്നത്. 4 ജിബിയാണ് റാം.

5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും (1920×1080 ) പിക്‌സല്‍സ് റെസല്യൂഷനും ഉണ്ട്. 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയും ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.

Advertisement