Categories

ജിയോനിയുടെ 5.5 ഇഞ്ചിന്റെ സ്മാര്‍ട്ട്‌ഫോണ്‍ 9999 രൂപയ്ക്ക്

gionee

ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ എലൈഫ് ഇ6 ന്റെ വിജയഗാഥക്കൊടുവില്‍ 5.5 ഇഞ്ചിന്റെ സ്മാര്‍ട്‌ഫോണുമായി ചൈനീസ് മൊബൈല്‍ കമ്പനി ജിയോനി വരുന്നു. ജിയോനിയുടെ 5.5 ഇഞ്ചിന്റെ ജി-പാഡ് ജി-3ക്ക് 9999 രൂപയാണ് വില.

16 മില്യണിന്റെ കളര്‍ ഔട്ട്പുട് ഡിസ്‌പ്ലേക്ക് കരുത്ത് നല്‍കുന്ന 1.2ജി.GHZ ക്വാഡ് കോര്‍ ഉള്ളതാണ് ഈ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഫോണ്‍. വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം, മള്‍ട്ടി ടാസ്‌കിങ് കാപബിലിറ്റി, ക്വിക് പ്രോസസിങ് എന്നിവ ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

സ്‌കിന്‍ ടോണ്‍ എന്‍ഹാന്‍സര്‍, ഗസ്ച്ചര്‍ ഷോട്, സ്‌മൈല്‍ ഡിറ്റക്ഷന്‍ തുടങ്ങിയ സവിശേഷതകളോട് കൂടിയ 5MP ഓട്ടോ ഫോക്കസ് ക്യാമറയും ഇതിലുണ്ട്. കൂടാതെ 3-G, വൈ-ഫൈ, ദ്വല്‍ സിം, 2250mAh തുടങ്ങിയവയും ഈ ഫോണിന്റെ സവിശേഷതകളാണ്.

ഇന്‍ടെക്‌സ് ഐ5, മൈക്രോമാക്സ് ഡൂഡില്‍ എന്നിവയോട് കിടപിടിക്കും വിധമാണ് ജിയോനി ജി-പാഡ് ജി-3യുടെ നിര്‍മ്മാണം.