എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ വണ്ണം കുറഞ്ഞ മൊബൈല്‍ ജിയോനി ഇലൈഫ് എസ്5.5 22,999 രൂപയ്ക്ക്
എഡിറ്റര്‍
Monday 31st March 2014 5:30pm

gionee-elife

]

ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞ മൊബൈല്‍ എന്ന ഖ്യാതിയുമായി ജിയോനിയുടെ ഇലൈഫ് എസ്5.5 ഇന്ത്യയിലെത്തി. 22,999 രൂപയാണ് ഈ ഡിവൈസിന്റെ വില. 5.5mm ആണ് ഇതിന്റെ വണ്ണം.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1080X1920 പിക്‌സെല്‍ റൊസൊല്യൂഷനോട് കൂടിയ 5ഇഞ്ചിന്റെ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

2ജിബിയുടെ റാം ആണ് ഫോണിലുള്ളത്. എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 13 മെഗാപിക്‌സെലിന്റെ റിയര്‍ ഷൂട്ടര്‍, അഞ്ച് മെഗാപിക്‌സെലിന്റെ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറ സവിശേഷതകള്‍.

16ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ഉള്ള ഫോണില്‍ സ്റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള മൈക്രോഎസ് ഡി കാര്‍ഡ് സൗകര്യമില്ല.

ത്രീജി, വൈ-ഫൈ 802, വൈ-ഫൈ ഡയറക്ട്, ബ്ലൂടൂത്ത് 4.0, ജിപിഎസ്, യു.എസ്.പി ഒ.ടി.ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

2300mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം. ഡിസംബറിലാണ് ജിയോനി ഇലൈഫ് ഇ6ന്റെ പിന്‍ഗാമിയായ ഇലൈഫ്7 പുറത്തിറക്കിയത്.

Advertisement