എഡിറ്റര്‍
എഡിറ്റര്‍
16 എം.പി ക്യാമറയുമായി ജിയോനി ഇലൈഫ് ഇ 7
എഡിറ്റര്‍
Wednesday 27th November 2013 4:13pm

gionee-elife

ന്യൂദല്‍ഹി: ജിയോനിയുടെ പുതിയ ഫഌഗ് ഷിപ് സ്മാര്‍ട്‌ഫോണായ ജിയോനി ഇലൈഫ് ഇ 7 വിപണിയിലേക്ക്.

16 എം.പി ക്യാമറയുമായണ് ജിയോനി പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. മുന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്.

ആദ്യമായാണ് ഇത്രയും വലിയ ക്യാമറ സിസ്റ്റം ജിയോനി ഫോണുകളില്‍ ഉപയോഗിക്കുന്നത്. 13.9 സെ.മി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

1920X1080 ആണ് പിക്‌സല്‍. സെക്കന്റ് ജെനറേഷന്‍ ഗൊറില്ല ഗ്ലാസ് വിഭാഗത്തില്‍ വരുന്ന ഫോണ്‍ മറ്റ് മോഡലുകളെ അപേക്ഷിച്ച് 20 മടങ്ങ് വരെ സ്‌ക്രാച്ച് റെസിസ്റ്റന്റ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

2500 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. 16 ജിബിയിലും 32 ജിബിയിലും മോഡലുകല്‍ ഇറങ്ങുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും.

Advertisement