എഡിറ്റര്‍
എഡിറ്റര്‍
‘സെല്‍ഫിസ്ഥാനി’ലെ രാജാവായി ജിയോണി; 10 ദിവസങ്ങള്‍ക്കുള്ളില്‍ എ1 സ്വന്തമാക്കിയത് 150 കോടിയുടെ ഓര്‍ഡര്‍
എഡിറ്റര്‍
Tuesday 18th April 2017 9:56pm

ജിയോണി എ1 ആണ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരം. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ എ1 150 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. 150 കോടി രൂപയുടെ പ്രീ ബുക്കിംഗ് ഓര്‍ഡറുകളാണ് എ1-ന് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു ഓര്‍ഡര്‍ കൊടുക്കാനുള്ള സമയം. ഈ സമയപരിധിക്കുള്ളില്‍ 74,682 ഓര്‍ഡറുകളാണ് എ1-ന് ലഭിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകളുമായാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ജിയോണി എ1 ഒരുങ്ങുന്നത്.


Also Read: ദേശീയ ഗാനത്തെ ആദരിക്കാന്‍ മറന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഓര്‍മ്മിപ്പിച്ച് ഭാര്യ മെലാനിയ; വീഡിയോ വൈറല്‍


സെല്‍ഫി ഫീച്ചറാണ് എ1-ന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം മികച്ച ബാറ്ററി ലൈഫും എ1 വാഗ്ദാനം ചെയ്യുന്നുണ്ട്. 4010 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് എ1-ന് കരുത്ത് പകരുന്നത്.

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമുള്ള ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 2 GHz ഒക്ടാകോര്‍ ജ10 ഹീലിയോസ് പ്രൊസസറുള്ള എ1-ല്‍ 4 ജി.ബി റാമാണുള്ളത്.

രണ്ട് വര്‍ഷമാണ് എ1-ന് ജിയോണിനല്‍കുന്ന വാറന്റി. ഫോണിനൊപ്പം ജെ.ബി.എല്‍ ഹെഡ്‌ഫോണ്‍, സ്വിസ് മിലിറ്ററി ബ്ലൂടുത്ത് സ്പീക്കര്‍ എന്നിവ ലഭിക്കും. 19,999 രൂപയാണ് എ1-ന്റെ വില.

വീഡിയോ:

Advertisement