തിരുവന്തപുരം : മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു സംവിധായകന്റെ തൊപ്പിയണിയുന്നു. ‘കുട്ടിയും കോലും’ എന്നാണ് ചിത്രത്തിന്റെ പേര്.

Ads By Google

പക്രു തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ പേരിലുള്ള കുട്ടിയായി പക്രുതന്നെയാണ് അഭിനയിക്കുന്നത്. നായകനെ തീരുമാനിച്ചിട്ടില്ല.

ചിത്രത്തില്‍ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ഉണ്ടാകുമെന്നാണ് സംവിധായകന്‍ പക്രു പറയുന്നത്.

സംവിധായകനാകുക എന്നത് തന്റെ എക്കാലത്തേയും വലിയ സ്വപ്‌നമാണെന്നാണ് പക്രു പറയുന്നത്. അത്‌കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ലെന്നും പക്രു പറയുന്നു.