Categories

തണലിടങ്ങളില്‍ ഇഞ്ചിയും മഞ്ഞളും

keralakarshakanlineഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം കൃഷി രീതികളെ പരിച
യപ്പെടുത്തുന്നു.

line

turmeric-in-coconut-farm


കിസാന്‍/ ഡോ. സി.കെ.തങ്കമണി


ഭാഗികമായ സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളകളാണ്  ഇഞ്ചിയും മഞ്ഞളുമെന്ന് പല പരീക്ഷണങ്ങളും തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ആയതിനാല്‍ തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളകളുമാണിവ.

തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി, മഞ്ഞള്‍ പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. ഇവ രണ്ടിനും ഏകദേശം ഒരുപോലെയുള്ള വളര്‍ച്ചാ സ്വഭാവമായതിനാല്‍ ഇവയുടെ കൃഷിരീതികളും ഒരുപോലെതന്നെ.

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍.

Ads By Google

അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം.

ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത്  ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. സെന്റിന് 8 കിലോഗ്രാം  വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ത്താല്‍ ചുവടു ചീയല്‍ രോഗവും നിമാവിരശല്യവും കുറയ്ക്കാം.

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്. ജൂണില്‍ മഴ ലഭിക്കുമ്പോഴേയ്ക്കും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്താന്‍ ഇത് സഹായിക്കും. വേനല്‍മഴ കാര്യമായി ലഭിക്കാത്തിടങ്ങളില്‍ മെയ് മാസമാണ് ഇഞ്ചി നടാന്‍ നന്ന്. മഴയില്ലെങ്കില്‍ ഇഞ്ചി നട്ടതിനുശേഷം ആവശ്യത്തിന് നനയ്ക്കണം.

നടാന്‍ മികച്ചയിനങ്ങള്‍

ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് (ഇഞ്ചിക്കിഴങ്ങ്) ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടാകണം. കൃഷിസ്ഥലം, കൃഷിരീതി എന്നിവ അനുസരിച്ച് വിത്തിന്റെ അളവില്‍ വ്യത്യാസം വരാം. കേരളത്തില്‍ ഒരു സെന്റിന് 6-7.5 കിലോ വരെ ഇഞ്ചി വിത്ത് വേണം.

 

അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123
Tagged with: |