Categories

ആ­സ്‌­ത്രേലിയ: സ്വ­ത­ന്ത്ര­രെ തേടി ഗില്ലാര്‍ഡും അ­ബോട്ടും

മെല്‍ബണ്‍: ആ­സ്‌­ത്രേ­ലിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടി. 70 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാ­ണ് രാ­ഷ്ട്രീ­യ നി­രീ­ക്ഷകര്‍ അഭിപ്രായപ്പെടു­ന്നത്. സര്‍­ക്കാര്‍ രൂ­പീ­ക­ര­ണ­ത്തി­നാ­യി പ്ര­ധാ­ന­മ­ന്ത്രിയാ­യ ജൂലി­യ ഗില്ലാര്‍ഡും എ­തി­രാ­ളി ടോ­ണി അ­ബോ­ട്ടും സ്വ­ത­ന്ത്ര­രെ പാ­ട്ടി­ലാ­ക്കാന്‍ ശ്ര­മം തു­ട­ങ്ങി­യി­ട്ടുണ്ട്.

രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി­ക്കെതിേര ക്യൂന്‍സ്‌­ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും കടുത്ത വികാരമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. തെ­ക്കന്‍ ആ­സ്‌­ത്രേ­ലി­യ­യിലും വെര്‍ജീനിയയിലും ആശ്വാസവിജയം നേടിയ ഭരണകക്ഷിക്ക് പടിഞ്ഞാറന്‍ ആ­സ്‌­ത്രേ­ലി­യ­യില്‍ ജനപിന്തുണ നിലനിര്‍ത്താനായില്ല.

70 സീറ്റില്‍ ലേബര്‍ പാര്‍ട്ടി മുന്നിട്ടു­നി­ന്ന­പ്പോള്‍ 72ഇടത്ത് ലിബറല്‍ പാര്‍ട്ടി­യാ­യി­രു­ന്നു മു­ന്നില്‍. ഭൂരിപക്ഷത്തിനുവേണ്ട 76 സീറ്റ് ആര്‍ക്കും കിട്ടില്ലെന്നാണ് സൂചന. ചെറുക­ക്ഷികളുടെ പിന്തുണയോടെ യാഥാസ്ഥിതിക, ലിബറല്‍ പാര്‍ട്ടി നേതാവായ ടോണി അബോട്ട് മന്ത്രിസഭയുണ്ടാക്കുമെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.