ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യകേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാകണമെന്ന് പാക് സുപ്രീംകോടതി.

പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പേരിലുള്ള കേസുകള്‍ അന്വേഷിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.  ഫെബ്രുവരി 13ന് ഗിലാനിയുടെ പേരില്‍ കുറ്റംചുമത്തും. ഇതിനായി അന്നേദിവസം ഗിലാനിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അയ്താസ് അഹ്‌സന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ നേരത്തെ ഒരു തവണ ഗിലാനി കോടതിയില്‍ ഹാജരായിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഗിലാനിക്ക്  അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പദവികള്‍ അഞ്ചു വര്‍ഷത്തേക്ക് വഹിക്കാനാകില്ല.  അതേസമയം ശിക്ഷ ലഭിച്ച്  30 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള അവകാശവും ഗിലാനിക്കുണ്ട്.

Malayalam News
Kerala News in English