എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സെല്‍ഫിയില്‍ ‘പ്രേതം’; തല പുകഞ്ഞ് ആരാധകര്‍
എഡിറ്റര്‍
Friday 14th July 2017 7:48pm

മുംബൈ: പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് കാലങ്ങളായി മനുഷ്യര്‍ പരസ്പരം തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. പലപ്പോഴും കലുഷിതമായ മനസിന്റെ സൃഷ്ടിയായിരിക്കും പ്രേതം എന്ന തോന്നല്‍. ഇവിടേയും പ്രശ്‌നക്കാരന്‍ ഒരു പ്രേതമാണ്. ആശാന്‍ കയറിപ്പറ്റിയിരിക്കുന്നത് ചില്ലറ സ്ഥലത്തൊന്നുമല്ല. ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സെല്‍ഫിയിലാണ്.

മൈതാനത്തെന്ന പോലെ സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. മിക്ക ദിവസും ഹാര്‍ദ്ദികിന്റെ സെല്‍ഫി പോസ്റ്റുമുണ്ടാകും. അത്തരത്തില്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് പ്രേതം കടന്നു കൂടിയത്.

കണ്ണാടിയ്ക്ക് മുന്നില്‍ നിന്നെടുത്തിരിക്കുന്ന സെല്‍ഫിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കണ്ണാടിയില്‍ ഒരു രൂപം കാണാം. കറുത്ത തുണിയും വെള്ളുത്ത ഗോസ്റ്റ് മുഖംമൂടിയും ധരിച്ച ഒരു രൂപം. ഹാര്‍ദ്ദിക് സെല്‍ഫി പോസ്റ്റ് ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയയിലും ഈ പ്രേതത്തെ കുറിച്ചുളള സംശയങ്ങളും കഥകളും പരക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ അത് പ്രേതമായിരുന്നോ? അല്ല. സഹതാരങ്ങള്‍ ആരോ ചുമ്മാ രസത്തിന് ഗോസ്റ്റിന്റെ മുഖംമൂടിയണിഞ്ഞ് എത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദ്ദിക്കും കൂടി അറിഞ്ഞു കൊണ്ടുള്ള ചെറിയ പറ്റിക്കല്‍ മാത്രമണിത്. എന്നാല്‍ അതൊന്നും സോഷ്യല്‍ മീഡിയ കാര്യമാക്കുന്നില്ല. എന്നതാണ് വാസ്തവം. ഇന്ത്യന്‍ താരത്തെ പിന്തുടരുന്ന പ്രേതം എന്ന പേരിലാണ് ചിത്രം വൈറലായി കൊണ്ടിരിക്കുന്നത്.

Epic selfie! ❤️😉

A post shared by Hardik Pandya (@hardik.pandya.club) on

Advertisement