എഡിറ്റര്‍
എഡിറ്റര്‍
വില്‍ക്കാനുണ്ട് പ്രേതനഗരം
എഡിറ്റര്‍
Monday 18th November 2013 9:05am

morley-ghost-city

ഡെന്‍വര്‍: അമേരിക്കയില്‍ പ്രേതനഗരം വില്‍പ്പനയ്ക്ക്. കൊളറാഡോയിലെ മോര്‍ലി പട്ടണമാണ് വില്‍പനയ്ക്ക വെച്ചിരിക്കുന്നത്.

ഏകദേശം ഒന്നരക്കോടി രൂപയാണ് വില്‍പനത്തുകയായി പ്രതീക്ഷിക്കുന്ന
ത്.

ഉപേക്ഷിച്ച് പോയ ഖനി, പള്ളി തുടങ്ങിയവയാണ് ഈ നഗരത്തിലുള്ളത്. 20-ാം നൂറ്റാണ്ട് വരെ കല്‍ക്കരി ഖനിയെ ആശ്രയിച്ചാണ് മോര്‍ലി പട്ടണം നിലനിന്നത്. ഖനിത്തൊഴിലാളികളായിരുന്നു പ്രധാന താമസക്കാര്‍. പിന്നീട് പള്ളികളും സ്‌കൂളുകളും മറ്റും ഉയര്‍ന്ന് വന്നു.

ഒരു സമയത്ത് 600 തൊഴിലാളികള്‍ വരെ ഇവിടെയുണ്ടായിരുന്നു.

1909-ല്‍ ഉണ്ടായ സ്‌ഫോടനത്തോടെയാണ് ഈ പട്ടണത്തിന്റെ ശനിദശ ആരംഭിച്ചത്. 300 പേരായിരുന്നു അന്ന് മരിച്ചത്.

പിന്നീട് തുടരെ തുടരെ അപകടങ്ങള്‍ സംഭവിച്ചതോടെ 1950-ല്‍ ഖനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ പട്ടണത്തിന്റെ പ്രതാപകാലവും അവസാനിച്ചു.

നാശോന്മുഖമായ നിലയില്‍ പഴയ സ്‌കൂളുകളും പോസ്റ്റ് ഓഫീസുകളും കെട്ടിടങ്ങളും ഇന്നും നിലനില്‍ക്കുന്നു.

നിലവില്‍ സ്പാനിഷ് പീക്ക്‌സ് ലാന്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ പ്രേതനഗരം.

കഴിഞ്ഞ 17 വര്‍ഷമായി മോര്‍ലി പട്ടണം വില്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നു. എന്നാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.

Advertisement