ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വരുന്നുവെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ.

ബി.ജെ.പി നേതാവ് അമിത് ഷായ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനെതിരേയും ഭീഷണികള്‍ ഉയരുന്നുണ്ടെന്നും 58 കാരനായ ഗുഹ പറയുന്നു.

‘ ഒരേ തരത്തിലുള്ള നിരവധി അക്കൗണ്ടുകളില്‍ നിന്നും എനിക്കെതിരെ ഭീഷണികള്‍ വരുന്നുണ്ട്. ശിക്ഷ അനുഭവിക്കാന്‍ തയ്യാറായി കൊള്ളൂ..എന്നാണ് സന്ദേശങ്ങള്‍ പറയുന്നത്.’ ഗുഹ ട്വീറ്റില്‍ കുറിക്കുന്നു.

അനുഗ്രഹീതരായ പ്രധാനമന്ത്രിയ്ക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും ചില സന്ദേശങ്ങള്‍ ഭീഷണിപ്പെടുത്തുണ്ടെന്നും അദ്ദേഹം പറയുന്നു.


Also Read: വാര്‍ത്തകളെ കുട്ടികള്‍ക്ക് കേള്‍ക്കാവുന്നത്, കേള്‍ക്കാന്‍ പാടില്ലാത്തത് എന്ന് വേര്‍തിരിക്കേണ്ട കാലമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി


ദൈവീകമായ നാടിനെ നയിക്കാന്‍ ജനിച്ചവരാണ് മോദിയും അമിത്ഷായെന്നും സന്ദേശങ്ങളില്‍ പറയുന്നതായി ഗുഹ ട്വീറ്റ് ചെയ്യുന്നു.