എഡിറ്റര്‍
എഡിറ്റര്‍
സുരേഷ് ഗോപി എത്തുന്നു; മറ്റൊരു പോലീസ് വേഷവുമായി
എഡിറ്റര്‍
Tuesday 26th November 2013 10:45am

suresh-gopi--military

മലയാള സിനിമയില്‍ പോലീസ് വേഷങ്ങള്‍ സുരേഷ് ഗോപിയുടെ അത്ര തന്മയത്വത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ ഉണ്ടാകില്ല.

അദ്ദേഹത്തിന്റെ മിക്ക പോലീസ് വേഷങ്ങളും ഹിറ്റായതിന്റെ കാരണവും ആ അനായാസ അഭിനയം തന്നെയായിരുന്നു.

ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷമായാലും ഐ.ജിയുടെ വേഷമായാലും ഒരു പോലെ ഗംഭീരമാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുമുണ്ട്.

എന്നാല്‍ വ്യത്യസ്തമായ ഒരു പോലീസ് വേഷവുമായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

റിയല്‍ പ്ലെയേഴ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. പുതുമുഖ സംവിധായകനായ ടിവിന്‍ വര്‍ഗീസാണ് ചിത്രം ഒരുക്കുന്നത്.

വി.കെ പ്രകാശാണ് ചിത്രം ഒരുക്കുന്നത്. വൈ.വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ബ്ലെസി, സിദ്ദിഖ് തുടങ്ങിയവരുടെ മുന്‍ അസിസ്റ്റന്റായിരുന്നു ടിവിന്‍ വര്‍ഗീസ്.

മങ്കി പെന്നിലൂടെ ലിറ്റില്‍ സ്റ്റാറായ സനൂപും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ നായികയെ തീരുമാനിച്ചിട്ടില്ല.

Advertisement