എഡിറ്റര്‍
എഡിറ്റര്‍
ദിലീപ്-ഫഹദ് കോമ്പിനേഷനില്‍ പുതിയ ചിത്രം
എഡിറ്റര്‍
Monday 4th November 2013 11:30am

dileep-and-fahad

ജനപ്രിയ നായകന്‍ ദിലീപും ന്യൂ ജനറേഷന്‍ ഹീറോ ഫഹദ് ഫാസിലും ഒരുമിക്കുന്നു.

കുടുംബചിത്രത്തിലൂടെയാണ് ഇരുവരുടേയും കൂട്ടുകെട്ട് വരുന്നത്. പ്രമുഖ പരസ്യ സംവിധായകനായ പ്രവീണ്‍ അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രതീഷിന്റെ ആദ്യ മലയാള സിനിമാ സംരംഭം കൂടിയാണ് ഈ പുതിയ ചിത്രം.

സിനിമയിലെ നായിക തമിഴില്‍ നിന്നുള്ള ആളാണെന്നാണ് റിപ്പോര്‍ട്ട്.

മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മുരളീ ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കോമഡി ട്രാക്കില്‍ വരുന്ന ചിത്രം ബിഗ് ബജറ്റ് കാറ്റഗറിയാണെന്നാണ് അറിയുന്നത്.

Advertisement