എഡിറ്റര്‍
എഡിറ്റര്‍
കഠിനമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്: പ്രിയങ്ക ചോപ്ര
എഡിറ്റര്‍
Thursday 6th September 2012 9:54am

മുംബൈ: വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ശ്രമിക്കുന്നതെന്ന് നടി പ്രിയങ്ക ചോപ്ര. എത്രത്തോളം കഠിനമായ വേഷങ്ങള്‍ തന്നെത്തേടിവന്നാലും അതെല്ലാം തിരഞ്ഞെടുക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി.

ബാര്‍ഫിയെന്ന ചിത്രത്തില്‍ പഠനവൈകല്യമുള്ള പെണ്‍കുട്ടിയായാണ് പ്രിയങ്കയെത്തുന്നത്. 7 ഖൂം മാഫ്, കമീനെ എന്നീ ചിത്രങ്ങളില്‍ വെല്ലുവിളിയുള്ള വേഷങ്ങള്‍ പ്രിയങ്ക ചെയ്തിരുന്നു.

പ്രിയങ്കയുടെ പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന ബാര്‍ഫിയെന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്  ബോളിവുഡ് കാണുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ബാര്‍ഫിയെ അവതരിപ്പിക്കുന്നത്. ബധിരനും മൂകനുമായാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്.

എല്ലാവരെയും സന്തോഷിപ്പിക്കാനാണ് ബാര്‍ഫി വരുന്നത്. ഡോണ്ട് വെറി എന്നതാണ് ഈ ചിത്രത്തിന്റെ ഫിലോസഫി. വിഷമിക്കുന്നതിന് പകരം എല്ലായ്‌പ്പോഴും സന്തോഷമായിരിക്കുകയെന്നാണ് ഈ ചിത്രത്തിലൂടെ തങ്ങള്‍ പറയുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

Ads By Google

‘രണ്‍ബീറിന്റെ കഥാപാത്രത്തിന്റെ ഫിലോസഫി ഇതാണ്. അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോട് കൂടി അത് ഞങ്ങളിലും വ്യാപിക്കുന്നു.’ പ്രിയങ്ക വ്യക്തമാക്കി.

തെലുങ്ക് നടി ഇല്യാന ഡിക്രൂസും ബാര്‍ഫിയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Advertisement