Categories

മൂ­ന്നാമ­നെ ഇ­ന്ന­റി­യാം

പോര്‍­ട്ട് എ­ലി­സബത്ത്: ലോ­ക­ക­പ്പി­ലെ മൂ­ന്നാം­സ്ഥാ­ന­ക്കാ­രെ ഇ­ന്ന­റി­യാം. പോര്‍­ട്ട് എ­ലി­സബ­ത്ത് സ്‌­റ്റേ­ഡി­യ­ത്തില്‍ ന­ട­ക്കു­ന്ന മല്‍­സ­ര­ത്തില്‍ ജര്‍­മ­നിയും ഉ­റു­ഗ്വേയും ത­മ്മി­ലാ­ണ് മല്‍­സ­രം.മല്‍­സ­ര­ത്തി­നു മു­മ്പുത­ന്നെ ‘കി­നാവള്ളി’ പോള്‍, ജര്‍­മ­നി­ക്ക് അ­നു­കൂ­ല­മാ­യി പ്ര­വ­ചി­ച്ചി­ട്ടു­ണ്ട്. മൂ­ന്നാം­സ്ഥാ­നം നി­ല­നിര്‍­ത്തി മാ­ന്യ­മാ­യി ലോ­ക­കപ്പി­നോ­ട് വി­ട­പ­റ­യാ­നാ­യി­രിക്കും ഇ­രു­ടീ­മു­ക­ളു­ടെയും ശ്രമം

മൂ­ന്നാം­സ്ഥാ­ന­ത്തേ­ക്കു­ള്ള മല്‍­സ­ര­മാ­ണെ­ങ്കിലും ഇന്ന് ആ­വേ­ശ­ത്തി­ന് കു­റ­വൊ­ന്നു­മു­ണ്ടാ­കില്ല. ലോ­ക­ക­പ്പി­ലെ റെ­ക്കോര്‍­ഡ് ഗോള്‍­നേ­ട്ടം സ്വ­ന്ത­മാ­ക്കാന്‍ ജര്‍­മ­നി­യു­ടെ മി­റസാവോ ക്ലോ­സി­ന് ര­ണ്ട് ഗോള്‍­മാത്രം മതി. ലോ­ക­ക­പ്പി­ലെ ഗോള്‍­ഡന്‍ ബു­ട്ട് എ­ന്ന സ്വ­പ്‌­നവും ക്ലോ­സെ­യ്­ക്കു­ണ്ട്.

തു­ടര്‍­ച്ച­യായ 3 ലോ­ക­ക­പ്പു­ക­ളി­ലാ­യി ക്ലോ­സെ ഇ­തു­വ­രെ 14 ഗോ­ളു­കള്‍ നേ­ടി­യി­ട്ടു­ണ്ട്. 15 ഗോ­ളു­കള്‍ നേടി­യ ബ്ര­സീ­ലി­ന്റെ റൊ­ണാള്‍­ഡോ മാ­ത്ര­മാ­ണ് ക്ലോ­സെ­യ്­ക്ക് മു­ന്നി­ലു­ള്ള­ത്. മ­റു­വശത്ത് ഉ­റു­ഗ്വേ­യ്­ക്കു­മു­ണ്ട് മ­റ്റൊ­രു സൂ­പ്പര്‍ താരം. ലോ­ക­ക­പ്പില്‍ ഉ­റു­ഗ്വേ­യു­ടെ പോ­രാ­ട്ടങ്ങ­ളെ സെ­മിവ­രെ എ­ത്തി­ക്കു­ന്ന­തില്‍ നിര്‍­ണാ­യ­ക പ­ങ്കു­വ­ഹി­ച്ച താരം, ഡിയാഗോ ഫോര്‍­ലാന്‍. ലോ­ക­ക­പ്പി­ലെ മി­ക­ച്ച താ­ര­ങ്ങ­ളു­ടെ പ­ട്ടി­ക­യില്‍ ഫോര്‍­ലാ­നു­മുണ്ട്. ഈ ലോ­ക­ക­പ്പില്‍ ഇ­തു­രെ നാലു­ഗോ­ളു­കള്‍ ഫോര്‍­ലാന്‍ നേ­ടി­യു­ണ്ട്.

ജര്‍­മ­നി­യു­ടെ പൊ­ഡോള്‍­സ്­കി, മി­ക­ച്ച യു­വ­താ­ര­ത്തി­നു­ള്ള പു­ര­സ്­കാ­ര­പ്പ­ട്ടി­ക­യില്‍ മു­ന്നി­ലു­ള്ള മുള്ളര്‍, ടീ­മി­നാ­യി മ­ധ്യ­നി­ര­യില്‍ ത­കര്‍­ത്തു­ക­ളി­ച്ച ഷ്വാന്‍­സൈ­ഗര്‍ എ­ന്നി­വ­രു­ടെ പ്ര­കട­നം ജര്‍­മന്‍ ആ­രാ­ധ­കര്‍ ഉറ്റു­നോ­ക്കു­ന്നുണ്ട്. മ­റു­വശ­ത്ത് ‘ ആ­ത്മാ­വ് ചെ­കു­ത്താ­നു­വി­റ്റവന്‍ ‘ എ­ന്ന വി­ശേഷ­ണം ചാര്‍­ത്തി­ക്കിട്ടി­യ സു­വാ­രിസ്, ക­വാനി, എ­ഡിന്‍­സണ്‍ എ­ന്നി­വരും വി­ട­പ­റ­യല്‍ മല്‍സ­രം അ­വി­സ്­മ­ര­ണീ­യ­മാ­ക്കാന്‍ ശ്ര­മി­ക്കു­മെ­ന്നു­റ­പ്പ്. 2006 ല്‍ ന­ടന്ന ലോ­ക­ക­പ്പിലും ജ­ര്‍­മ­നി­ക്കാ­യി­രു­ന്നു മൂ­ന്നാം­സ്ഥാ­നം,. 3-1 ന് പോര്‍­ച്ചു­ഗ­ലി­നെ­യാ­യി­രു­ന്നു ജര്‍­മന്‍ പ­ട ത­കര്‍­ത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.