Categories

ജര്‍മനിയില്‍ ഇനി മുതല്‍ തേഡ് ജെന്‍ഡര്‍ കുട്ടികളുടെയും ജനനം രജിസ്റ്റര്‍ ചെയ്യാം

third-gender

ബെര്‍ലിന്‍: ഹിജഡകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗത്തെ അംഗീകരിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം എന്ന ബഹുമതി ജര്‍മനി സ്വന്തമാക്കി.

വ്യക്തമായി ലൈംഗികത നിര്‍ണയിക്കാന്‍ സാധിക്കാത്ത് കുഞ്ഞുങ്ങളുടെ ജനനവും ഇനി ജര്‍മനിയില്‍ രജിസ്റ്റര്‍ ചെയ്യാം. ജനനസര്‍ട്ടിഫിക്കറ്റില്‍ ആ കോളത്തില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല.

ജനനസര്‍ട്ടിഫിക്കറ്റുകളില്‍ കുഞ്ഞുങ്ങളുടെ ലൈംഗികത വ്യക്തമല്ലെന്നോ തീര്‍ച്ചയില്ലെന്നോ രേഖപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടായിരിക്കും.

ജനിച്ചു വീഴുമ്പോള്‍ തന്നെ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ലിംഗനിശ്ചയ ശസ്ത്രക്രിയ നടത്തണമെന്ന് സമ്മര്‍ദ്ദത്തില്‍ നിന്ന് ഇതോടെ മാതാപിതാക്കള്‍ രക്ഷപെട്ടിരിക്കുകയാണ്.

പുതിയ നിയമമനുസരിച്ച് ഒരു കുഞ്ഞിനെ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ തീര്‍ത്ത് പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആ വിവരം ഉള്‍പ്പെടുത്താതെ തന്നെ ജനനരജിസ്റ്ററില്‍ രേഖപ്പെടുത്തും.

ഇത്തരം ആളുകള്‍ക്ക് നിയമത്തിന്റെ അംഗീകാരം നല്‍കാനുള്ള നടപടികളുടെ ഭാഗമായാണിത്.

Tagged with: