എഡിറ്റര്‍
എഡിറ്റര്‍
ഇറ്റലിയെ തോല്‍പ്പിച്ച് ജര്‍മ്മനി ഫൈനലിലെത്തും: മെസ്യൂട്ട് ഓസില്‍
എഡിറ്റര്‍
Tuesday 26th June 2012 1:04pm

വാഴ്‌സ: ഇറ്റലിയെ തോല്‍പ്പിച്ച് ജര്‍മ്മനി യൂറോ കപ്പിന്റെ ഫൈനലിലെത്തുമെന്ന് ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രീസിനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

”മറ്റു രാജ്യങ്ങള്‍ പോലും ഞങ്ങളെ ഏറെ ബഹുമാനിക്കുന്നതായി തോന്നിട്ടുണ്ട്. ഞങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ യൂറോ കപ്പ് നേടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.

ആത്മവിശ്വാസമാണ് അതിന് ആദ്യം വേണ്ടത്. പിന്നെ പിഴവില്ലാതെയുള്ള കളി. എതിര്‍ടീമിനെ ആക്രമിച്ചു കളിക്കുന്ന രീതിയാണ് ഞങ്ങള്‍ പുറത്തെടുക്കാന്‍ ഉദ്ദേശിക്കുന്നത്. പരമ്പരാഗത രീതിയിലുള്ളകളിയില്‍ നിന്നും മാറിയുള്ള ശൈലിയാണ് ഇറ്റലിയുടെ കളിയില്‍ കണ്ടത്. ഇറ്റലി മികച്ച ടീം തന്നെയാണ്. എന്നിരുന്നാലും അവരെ വിജയിക്കാനുള്ള കരുത്ത് ഞങ്ങളുടെ ടീമിനുണ്ട്”. – ഓസില്‍ പറഞ്ഞു.

Advertisement