എഡിറ്റര്‍
എഡിറ്റര്‍
മൈക്കല്‍ ബല്ലാക്ക് വിരമിക്കുന്നു
എഡിറ്റര്‍
Wednesday 3rd October 2012 3:20pm

ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍  മൈക്കല്‍ ബല്ലാക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. ഇന്നലെ ബല്ലാക്ക് തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

‘എന്റെ മുപ്പത്തിയാറാമത്തെ വയസ്സില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ദീര്‍ഘവും മനോഹരവുമായ ഒരു കരിയറാണ് കാണുന്നത്. എന്റെ കുട്ടിക്കാലത്തെ സ്വപ്‌നങ്ങളില്‍ ഒരിക്കലും ഉണ്ടാകാതിരുന്നതാണിത്.’ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് ബല്ലാക്ക് പറഞ്ഞു.

Ads By Google

തന്റെ 80,000 ലധികം വരുന്ന ആരാധകര്‍ക്ക് മുമ്പില്‍ ഇനി ഗോളടിക്കാനോ കളിക്കാനോ സാധിക്കില്ല എന്നോര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് മാസം കൊണ്ട് എടുത്തതാണ് ഈ തീരുമാനമെന്നും ബല്ലാക്ക് പറഞ്ഞു.

ഏറെ നാളായി പരിക്കുകളുടെ പിടിയില്‍ വലയുകയായിരുന്നു ബല്ലാക്ക്.

2010 ല്‍ അഫ്ഗാനിസ്ഥാനുമായി നടന്ന സൗഹൃദമത്സരത്തിലാണ് ബല്ലാക്ക് ആദ്യമായി ജര്‍മനിയുടെ ക്യാപ്റ്റനാക്കുന്നത്. 1999 ല്‍ സ്‌കോട്‌ലന്റുമായുള്ള മത്സരത്തിലൂടെയാണ് ബല്ലാക്ക് ജര്‍മനിയുടെ രാജ്യാന്തര ടീമില്‍ എത്തുന്നത്.

Advertisement