എഡിറ്റര്‍
എഡിറ്റര്‍
വിവരം ചോര്‍ത്തല്‍: ബ്രിട്ടീഷ് അമ്പാസഡറെ ജര്‍മനി വിളിച്ചു വരുത്തി
എഡിറ്റര്‍
Thursday 7th November 2013 7:59am

simon-mcdonald

ബെര്‍ലിന്‍: വിവരം ചോര്‍ത്തല്‍ ആരോപണനിഴലിലായ ബ്രിട്ടീഷ് അമ്പാസഡര്‍ സൈമണ്‍ മക്‌ഡൊണാള്‍ഡിനെ ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം വിളിച്ചുവരുത്തി.

ബെര്‍ലിനിലെ ബ്രിട്ടീഷ് സ്ഥാനപതിയുടെ ഓഫീസ് ജര്‍മന്‍ സര്‍ക്കാരിനെതിരെ ചാരപ്പണി നടത്തുകയാണ് എന്ന് ആരോപണത്തെ തുടര്‍ന്നാണിത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് അമ്പാസഡറെ വിളിപ്പിക്കുന്നത്.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കലിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ അമ്പാസഡര്‍ ജോണ്‍. ബി. എമേഴ്‌സണിനെ കഴിഞ്ഞ ദിവസം ജര്‍മന്‍ വിദേശകാര്യ മന്ത്രി വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ബ്രിട്ടീഷ് അമ്പാസഡറെ വിളിച്ചു വരുത്തിയത്.

ആഞ്ജല മെര്‍ക്കലിനെ കൂടാതെ 35 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങളും അമേരിക്ക ചോര്‍ത്തുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. അമേരിക്കയുടെ മുന്‍ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

Advertisement