Categories

ഇ.കോളിയുടെ ഉറവിടം ജര്‍മനിയെന്ന് റിപ്പോര്‍ട്ട്

ബെര്‍ളിന്‍: ഇരുപത്തിരണ്ടോളം പേരുടെ മരണത്തിന് കാരണമായ ഇ.കോളി ബാക്ടീരിയയുടെ ഉറവിടം വടക്കന്‍ ജര്‍മനിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ജര്‍മനിയിലെ യുല്‍സെന്‍ പ്രദേശത്തുള്ള ഒരു കൃഷിയിടമാണ് ഇ.കോളിയുടെ ഉറവിടം.

ഹംബര്‍ഗിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കൃഷിയിടത്തില്‍ പയര്‍വര്‍ഗങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. ഇവിടെനിന്ന് പകര്‍ന്ന ഇ.കോളിയുടെ ആക്രമണത്തില്‍ രണ്ടായിരത്തില്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ചിരുന്നു.

കുറേക്കൂടി വ്യക്തമായ തെളിവുകള്‍ക്കുവേണ്ടി ജര്‍മന്‍ അധികൃതര്‍ പരീക്ഷണം നടത്തിവരുന്നുണ്ട്. കൃഷിയിടം ഇപ്പോള്‍ ജര്‍മനി പൂട്ടിയിരിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.