ജര്‍മനി : രാജ്യത്ത് ചേലാകര്‍മത്തിന് അനുമതി നല്‍കി ജര്‍മന്‍ മന്ത്രിസഭാ നിയമം പാസാക്കി. ചേലാകര്‍മം ശരീരരത്തിന് ദോശം ചെയ്യുമെന്ന പ്രാദേശിക കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് 40 ലക്ഷം മുസ്‌ലീംകളും 20,000 ഓളം വരുന്ന ജൂതരുമുള്ള ജര്‍മനിയില്‍  കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയത്.

Ads By Google

കോടതി വിധിയെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ പുതിയ നിയമത്തോടെ ഇല്ലാതായതായി നീതിന്യായ മന്ത്രി സബിന്‍ ലുത്തസര്‍ പറഞ്ഞു.

ചേലാകര്‍മം നടത്തിയ കുട്ടിയുടെ കേസ് പരിഗണിക്കവേയാണ് കോളീജനിലെ കോടതി വിവാദ പരാമര്‍ശം നടത്തിയത്. ചേലാകര്‍മം ശരീരത്തിന് ദോശം ചെയ്യുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിനെ അന്താരാഷ്ട്ര തലത്തില്‍ വിവിധ ജൂതസംഘടനകളും മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിരുന്നു.

പഴയ നാസി സംസ്‌കാരം ജര്‍മനിയില്‍ തുടരുന്നതിന്റെ സൂചനയായാണ് കോടതി വിധിയെ വിമര്‍ശിച്ച് കൊണ്ട് സംഘടനകള്‍ പറഞ്ഞത്. അതേസമയം, പൂര്‍ണമായും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാവണം ചേലാകര്‍മം നടത്തേണ്ടതെന്നും പുതിയ നിയമത്തില്‍ പറയുന്നത്.

ചേലാകര്‍മത്തില്‍ കുട്ടിയുടെ അവകാശത്തിന് കോട്ടം തട്ടരുതെന്നും വേദനാസംഹാരി ഉപയോഗിച്ച് മാത്രമേ ചേലാകര്‍മം നടത്താവൂ എന്നും എന്തെങ്കിലും രീതിയിലുള്ള അപകടമുണ്ടാവുകയാണെങ്കില്‍ ചേലാകര്‍മം നടത്താന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു.

2010 ലാണ് വിവാദത്തിന് കാരണമായ സംഭവം നടക്കുന്നത്. നാല് വയസ്സുകാരനായ മകന്റെ ചേലാകര്‍മം നടത്തുന്നതിനായി ദമ്പതികള്‍ വൈദ്യസഹായം തേടി. ചേലാകര്‍മത്തിനെ തുടര്‍ന്ന് നാല് തുന്നലാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ദമ്പതികള്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് കോടതി വിവാദ പരാമര്‍ശം നടത്തിയതും ആഗോള വിമര്‍ശനത്തിലേക്ക് ചെന്നെത്തിയതും.