തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് സി.പി.ഐ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി

എന്നാല്‍ ജനിതക മാറ്റം വരുത്തിയ വിളകളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് ചന്ദ്രപ്പന്‍ പറഞ്ഞത് ഓരോരുത്തര്‍ക്കും അവരവരുടെ നിലപാട് വ്യക്തമാക്കാന്‍ അവകാശമുണ്ടെന്നാണ്.

തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം കേരള പഠന കോണ്‍ഗ്രസിലാണ് എസ്.ആര്‍.പി ഈ പ്രസ്താവന നടത്തിയത്. ലോകത്ത് കാര്‍ഷിക മേഖലയില്‍ ഉണ്ടായ ശാസ്ത്രീയ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഇത് പുതിയ നിലപാടല്ലെന്നും എസ്.ആര്‍.പി വിശദീകരിച്ചിരുന്നു.അമേരിക്കന്‍ വ്യാവസായിക കുത്തികകളാണ് ജനിക വിത്തുകളെ ഉല്‍പാദിപ്പിച്ച് പ്രചരിപ്പിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ കുത്തകകളാണ് ഇതിനെതിരെയുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. യൂറോപ്യന്‍ കുത്തകകളുടെ താല്‍പര്യത്തിന് നാം നിന്നുകൊടുക്കേണ്ടെന്നും എസ്.ആര്‍.പി പറഞ്ഞിരുന്നു.

ശാസ്ത്ര സാങ്കേതിക മികവുകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് സി.പി.ഐ.എം നിലപാട്. എന്നാല്‍ ജനിതക മാറ്റ പരിശീലനം സര്‍ക്കാറിന് കീഴിലായിരിക്കണം. ഇപ്പോള്‍ കുത്തകക്കമ്പനികളാണ് ഈ രംഗം നിയന്ത്രിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കും. സസ്യ,ജന്തു വിഭാഗങ്ങള്‍ക്ക് ദോശകരമാകാത്ത രീതിയില്‍ ജനിതക വിത്ത് ഉപയോഗിക്കുകയാണ് വേണ്ടത്. വേണ്ടത്ര പരിശോധന നടത്താതെയാണ് ബി.ടി വഴുതനക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും എസ്.ആര്‍.പി പറഞ്ഞിരുന്നു.

ജനിതക വിത്ത്: സി.പി.ഐ.എമ്മിന് നയം മാറ്റം?

ജനിതകവിള: എസ് ആര്‍ പി നിലപാട് തിരുത്തണമെന്ന് പരിഷത്ത്