എഡിറ്റര്‍
എഡിറ്റര്‍
ജനീലിയയുടെ ഇറ്റ്‌സ് മൈ ലൈഫ് ജൂണ്‍ 15 ന്
എഡിറ്റര്‍
Wednesday 6th June 2012 1:15pm

വിവാഹ ശേഷം വീട്ടില്‍ അടങ്ങിയിരിക്കാനൊന്നും ജനീലിയക്കാവില്ല. ഹര്‍മ്മന്‍ ബവേജ നായകനാകുന്ന ജനീലിയയുടെ ഇറ്റ്സ് മൈ ലൈഫ് ഈ മാസം 15 ന് തീയേറ്ററുകളിലെത്തുകയാണ്.

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ബൊമ്മാരു എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇറ്റ്‌സ് മൈ ലൈഫ്. അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണി കപൂറും ശ്രീവിദ്യ കപൂറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകരായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്കു കൂപ്പുകുത്തിയ ഹര്‍മ്മന്‍ ബവേജയെ രക്ഷിക്കാന്‍ ഇറ്റസ് മൈ ലൈഫിന് കഴിയുമോയെന്നും കാത്തിരുന്നു കാണാം.

Advertisement