ന്യൂദല്‍ഹി: സെഡാന്‍ ക്രൂയിസിന്റെ ഡീസല്‍ പതിപ്പ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ പുറത്തിറക്കി. 13.85ത്തിനും 15.67നും ഇടയിലാണ് ക്രൂയിസിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

രണ്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള ഡീസല്‍ എഞ്ചിനും, ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഈ കാറിന്റെ പ്രത്യേകതയാണ്.

2009ലാണ് ക്രൂയിസ് ഇന്ത്യയിലെത്തുന്നത്. പുറത്തിറക്കിയങ്ങിയത് മുതല്‍ ഇന്ത്യയില്‍ ഈ കാറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ പ്രസിഡന്റും എം.ഡിയുമായ ലോവല്‍ പഡോക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 140 രാജ്യങ്ങളില്‍ ഷെവര്‍ലെയുടെ നമ്പര്‍ വണ്‍ കാറായി ഇത് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.