ജനീലിയ ഡിസൂസയുടെ മലയാളി ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ പ്രിയ്യപ്പെട്ട താരം മലയാള സിനിമയിലേക്കെത്തുന്നു. ഇതു മാത്രമല്ല വിശേഷം. അത് പതിവ് റോമാന്റിക് റോളിലോ, കോമഡി റോളിലോ അല്ല. മറിച്ച് വാണി വിശ്വനാഥിനെപോലെ ആക്ഷന്‍ വേഷത്തിലാണ്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’ എന്ന ചിത്രത്തില്‍ ഒരു പോര്‍ച്ചുഗീസ് രാജ്ഞിയായാണ് ജനേലിയ എത്തുന്നത്. വിശാലമനസ്‌കയും ഒന്നാന്തരം കളരി അഭ്യാസിയുമാണ് ഈ രാജകുമാരി. ചിത്രത്തില്‍ ഭീതിപ്പെടുത്തുന്ന ചില കളരി സംഘട്ടനങ്ങളുമുണ്ട്. ഇതിനായി നടി പ്രത്യേക പരിശീനം നേടിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

1498ല്‍ കാപ്പാടെത്തിയ വാസ്‌കോ ഗാമയെക്കുറിച്ചുള്ള ചിത്രമാണിത്. അതിനിടെ ഉറുമിയുടെ ഇംഗ്ലീഷ് പതിപ്പ് വാസ്‌കോ ഡ ഗാമ എന്ന പേരില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 31നാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, വിദ്യാബാലന്‍, തബു, പ്രഭുദേവ, തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍