എഡിറ്റര്‍
എഡിറ്റര്‍
പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളിക
എഡിറ്റര്‍
Sunday 27th May 2012 11:50am

പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികവരുന്നു. ഈ ഗുളികകളിലൂടെ ബീജോത്പാദനം സാധ്യമാക്കുന്ന ജീനിനെ ബ്ലോക്ക് ചെയ്ത് പുരുഷന്മാരെ താല്‍ക്കാലികമായി വന്ധ്യരാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ഇത് സംബന്ധിച്ച് എലികളില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ഫോര്‍ റീപ്രൊഡക്ടീവ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്നത്. കാറ്റ്‌നാല്‍ 1 എന്ന ജീനാണ് ബീജോത്പാദനത്തെ സഹായിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ബ്ലോക്ക് ചെയ്താല്‍ പുരുഷന്മാര്‍ താല്‍ക്കാലികമായി വന്ധ്യരാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

പുതിയ പരീക്ഷണങ്ങളിലൂടെ പുരുഷന്മാരിലെ താല്‍ക്കാലിക വന്ധ്യതയുടെ കാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

പുരുഷന്മാര്‍ക്കായി കോണ്‍ട്രാസെപ്റ്റീവ് പില്‍ കണ്ടെത്താനുള്ള ഗവേഷണം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒന്നും തന്നെ വിജയം കണ്ടില്ല. ബീജത്തെയോ അല്ലെങ്കില്‍ ബീജം ഉല്പാദിപ്പിക്കുന്ന വൃഷണത്തിലെയോ കോശങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്ന മോളിക്കുലാര്‍ ടാര്‍ജറ്റുകളെയാണ് ഇതിനായി കണ്ടെത്തേണ്ടത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രോളജി വിഭാഗം സീനിയര്‍ ലക്ചര്‍ ഡോ. അലൈന്‍ പേസി പറഞ്ഞു.

Advertisement