എഡിറ്റര്‍
എഡിറ്റര്‍
ജനറല്‍ റഹീല്‍ ഷെരീഫ് പുതിയ പാക് സൈനീക മേധാവി
എഡിറ്റര്‍
Wednesday 27th November 2013 7:45pm

raheelsherif

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറല്‍ റഹീല്‍ ഷെരീഫിനെ നിയമിച്ചു. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്റ്റനന്റ് ജനറല്‍ റഷീദ് മഹൂദിനെയും നിയമിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദ്ദേശിച്ചത്. ഇതിന് പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍
അംഗീകാരം നല്‍കുകയായിരുന്നു. ലെഫ്റ്റ്‌നന്റ് ജനറലായിരുന്ന ഇരുവരെയും പ്രധാന പദവിയിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി പ്രസിഡണ്ട് ജനറല്‍ പദവി നല്‍കി.

നിലവിലെ സൈനിക മേധാവി ജനറല്‍ അഷ്ഫഖ് കയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് ജനറല്‍ റഹീല്‍ ഷെരീഫിന്റെ നിയമനം. ആറ് വര്‍ഷമായി പാക്കിസ്ഥാന്‍ ആര്‍മി മേധാവി സ്ഥാനത്തിരിക്കുന്ന ജനറല്‍ അഷ്ഫഖ് പര്‍വ്വേസ് കയാനി വെള്ളിയാഴ്ച വിരമിക്കുകയാണ്.

Advertisement