എഡിറ്റര്‍
എഡിറ്റര്‍
‘അമ്മയെ അമ്മച്ചി എന്നു വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി’; താര സംഘനയെ പരിഹസിച്ച് ഗീവര്‍ഗീസ് കൂറിലോസ്
എഡിറ്റര്‍
Friday 30th June 2017 7:47pm

 

 

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ കൈക്കൊള്ളുന്ന നിലപാടിനെ പരിഹസിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സംഘടനക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സംഘടനയെ പരിഹസിച്ച് ഗീവര്‍ഗീസ് കൂറിലോസും രംഗത്തെത്തിയിരിക്കുന്നത്.


Also read നടി അക്രമിക്കപ്പെട്ട സംഭവം അന്വേഷണ പുരോഗതി വിലയിരുത്തും; സെന്‍കുമാറിന്റെ നിരീക്ഷണം ഗൗരവമുള്ളതെന്നും ബെഹ്‌റ


ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗീവര്‍ഗിസ് കൂറിലോസിന്റെ പരിഹാസ്യം ‘അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി…..’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഇന്നലെ നടന്ന സംഘടനയുടെ വാര്‍ത്താസമ്മേളനവും നിലപാടുകളും സംഘടനക്കെതിരെ വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും നേരത്തെ അമ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ചലച്ചിത്ര പ്രവര്‍ത്തകരും അമ്മയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു, ജോയ്മാത്യു തുടങ്ങിയവരും ഫേസ്ബുക്കിലൂടെ സംഘനനയെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡീ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല. ചില നടിമാര്‍ ഈ വിഷയം സംഘടനയില്‍ ഉയര്‍ത്തിട്ടും അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിമന്‍ കലക്ടീവ് ഇന്‍ സിനിമയും രംഗത്തുവന്നിരുന്നു.

Advertisement