എഡിറ്റര്‍
എഡിറ്റര്‍
ഗീതുമോഹന്‍ദാസ് ബോളിവുഡിലേക്ക്
എഡിറ്റര്‍
Thursday 17th January 2013 11:21am

മലയാളത്തിന്റെ കൊച്ചുസുന്ദരിയായി വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുകയും പിന്നീട് നായികാ വേഷങ്ങളിലൂടെ രണ്ടാം വരവ് ഗംഭീരമാക്കുകയും ചെയ്ത ഗീതു മോഹന്‍ദാസ് തിരിച്ചുവരുന്നു.

Ads By Google

എന്നാല്‍ ഈ രണ്ടാം വരവ് മലയാളത്തിലേക്ക് ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ബോളിവുഡിലേക്കാണ് താരം തിരിച്ചുവരുന്നത് അതും സംവിധായകയുടെ റോളില്‍

ഹിന്ദിയിലൊരുക്കിയ ഈ ചിത്രത്തിന് ‘ലയേഴ്‌സ് ഡൈസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗീതു തന്നെ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ അവരുടെ ഭര്‍ത്താവ് രാജീവ്രവിയാണ്.

ടിബറ്റന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പെണ്‍കുഞ്ഞുമായി ഭര്‍ത്താവിനെത്തേടി ഇറങ്ങുന്ന സ്ത്രീയുടെ കഥയാണ് ഈ സിനിമ പറയുന്നത്.

അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വാസേപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവാസുദ്ദീന്‍ സിദ്ദിഖി, ഐഡിയില്‍ അഭിനയിച്ച ഗീതാഞ്ജലി ധാപ്പ, മാനിയ ഗുപ്ത എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

സമുദ്ര നിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടിബറ്റന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമമായ ചിത്കുലിലായിരുന്നു ‘ലയേഴ്‌സ് ഡൈസി’ന്റെ ചിത്രീകരണം.

മുന്നൂറു വീടുകള്‍ മാത്രമുള്ള ആ നാട്ടില്‍ ചിത്രീകരിച്ച ആദ്യ ചിത്രമാണിത്. അതുകൊണ്ടു തന്നെ ആ നാട്ടുകാര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഈ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്.

ആദ്യം ഫിലിം ഫെസ്റ്റിവെലുകളിലായിരിക്കും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് ഗീതു പറയുന്നു.

മലയാളത്തില്‍ ഇതിന് മുന്‍പ് കേള്‍ക്കുന്നുണ്ടോ’ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രവും ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു.

Advertisement