Categories

ഞാന്‍ പ്രശസ്തിയാഗ്രഹിക്കുന്നയാളല്ല: ഗീതു മോഹന്‍ദാസ്

geethu-mohan

വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും പ്രശസ്തി ആഗ്രഹിക്കുന്ന ആളല്ലെന്നും നടി ഗീതുമോഹന്‍ ദാസ്.

ചാനലുകളിലെ ഇന്റര്‍വ്യൂകളില്‍ വന്ന് കുക്കിങ് ക്ലാസിനെക്കുറിച്ച് സംസാരിക്കുവാനോ, കുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുവാനോ തനിക്ക് താല്‍പര്യമില്ലെന്നും ഗീതു പറയുന്നു.

വെറുതെ എന്തെങ്കിലും പറയുന്നതിനോട് താല്‍പര്യമില്ല. ഇതെന്റെ നിലപാടല്ല. മറിച്ച് പ്രൈവസിക്ക് അത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ട്.

ഇപ്പോള്‍ സംവിധാനത്തിലാണ് കൂടുതലായും ശ്രദ്ധിക്കുന്നത് കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുക തന്നെയാണ് ലക്ഷ്യം.

മലയാളത്തില്‍ ‘കേള്‍ക്കുന്നുണ്ടോ? എന്ന ഹ്രസ്വചിത്രം ചെയ്തു. ‘ലയേഴ്‌സ് ഡൈസ് എന്ന ഹിന്ദി ചിത്രവും ചെയ്തു. നവാസുദീന്‍ സിദ്ധിക്കിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇനിയും സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നും എന്നാല്‍ കഥയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും താരം പറയുന്നു.

Tagged with: