എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിലെ വിമത നേതാവ് സെയ്യിദ് അലി ഷാ ഗീലാനി വീണ്ടും വീണ്ടും വീട്ടുതടങ്കലില്‍
എഡിറ്റര്‍
Sunday 17th November 2013 10:27am

Syed-Ali-Shah-Geelani

ശ്രീനഗര്‍: പുറത്തിറങ്ങി രണ്ടാഴ്ച്ചക്കുള്ളില്‍ കാശ്മീര്‍ വിമത നേതാവ് സെയ്യിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍. ഏഴ്  മാസത്തെ വീട്ടുതടങ്കലിന് ശേഷം രണ്ടാഴ്ച്ച മുമ്പാണ്  ഗീലാനി പുറത്തിറങ്ങിയത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഗീലാനി നടത്തിയ പ്രസംഗമാണ് വീട്ടു തടങ്കലിന് കാരണമായത്.  ഗീലാനിയെ മോചിപ്പിച്ചതിനെതിരെ നേരത്തേ പ്രതിപക്ഷം എതിര്‍ത്തിരുന്നു.

ഗീലാനിയുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരാണാഹ്വാനം  എന്‍.സി.പിക്ക് ഗുണകരമാകുമെന്നതിനാലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മോചിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ ഗീലാനിയുടെ മോചനം ഭരണഘടനപരമായ തീരുമാനം മാത്രമാണെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറയുന്നത്.

Advertisement