ന്യൂയോര്‍ക്ക്: എത്യോപ്യയുടെ ലോകറെക്കോര്‍ഡ് മാരത്തണ്‍ ഓട്ടക്കാരന്‍ ഗബ്രിയെസലാസി വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ മല്‍സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

10,000 മീറ്ററിലെ രണ്ടുവട്ടം ഒളിമ്പിക്‌സ് കിരീടം നേടിയതടക്കം 27 ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കി താരമാണ് ഗബ്രിയെസലാസി. യുവതാരങ്ങള്‍ക്ക് ഒരുപാട് സാധ്യതകളുണ്ടെന്നും അവര്‍ക്കായി താന്‍ ട്രാക്ക് വിടുകയാണെന്നും ഗബ്രിയെസലാസി പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് താരം ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ നിന്നും പുറത്തായത്.