ന്യൂദല്‍ഹി: ഈ സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര വളര്‍ച്ച 8.5 ശതമാനം കടക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. വളര്‍ച്ച 8.4 ശതമാനമാകുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്.

കാര്‍ഷികരംഗത്തുണ്ടായ ഉല്‍പ്പാദവര്‍ധനവ് ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പണപ്പെരുപ്പം ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ 6.6 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം.

ഇത് റിസര്‍വ്ബാങ്കിന്റെ കണക്കുകളെ ഖണ്ഡിക്കുന്നതാണ്. പണപ്പെരുപ്പം 5.5 ശതമാനമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് നേരത്തേ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. കാര്‍ഷികരംഗത്തെ വളര്‍ച്ചാനിരക്ക് 4.9 ശതമാനത്തിലേക്ക് കടക്കുമെന്നും സാമ്പത്തികവിദഗ്ധര്‍ പ്രവചിക്കുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ച4.1 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.