ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള (വി.ഐ.സി.ബി) ഒരു വര്‍ഷത്തോളം നീമ്ടശീതസമരത്തിന് അവസാനം കുറിച്ച് ക്രിസ് ഗെയ്ല്‍ കരാറില്‍ ഒപ്പിട്ടു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഗെയ്‌ലുമായി കരാര്‍ പുതുക്കാന്‍ വി.ഐ.സി.ബി തയാറായില്ല.

ക്രിക്കറ്റ് ബോര്‍ഡിനെയും പരിശീലകന്‍ ഒറ്റിസ് ഗിബ്‌സനെയും വിമര്‍ശിച്ചതിനെത്തുടര്‍ന്ന് മുന്‍ വിന്‍ഡീസ് ക്യാപ്റ്റനായ ഗെയ്‌ലിന് ടീമിനു പുറത്തുപോകേണ്ടിവന്നു. മാപ്പപേക്ഷിച്ചാല്‍ ടീമില്‍ തിരിച്ചെടുക്കാമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചെങ്കിലും ഗെയ്ല്‍ അതിനു വഴങ്ങിയിരുന്നില്ല.
ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഐ.പി.എല്‍ അഞ്ചാം സീസണില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി ഗെയ്ല്‍ കളിക്കും. ഫ്രണ്ട്‌സ് പ്രൊവിഡന്റ് ലീഗില്‍ സോമര്‍സെറ്റിനുവേണ്ടിയും ഗെയ്ല്‍ കളിക്കും.

ഏപ്രില്‍ 4 മുതല്‍ മെയ് 27 വരെയാണ് ഐ.പി.എല്‍ മാച്ച്. ജൂണ്‍  12 മുതല്‍ ആഗസ്റ്റ് 25 വരെയാണ് ഫ്രണ്ട്‌സ് പ്രൊവിഡന്റ് ലീഗ്.

Malayalam News

Kerala News in English