ബാംഗ്ലൂര്‍: ക്രിസ് ഗെയ്ല്‍ വീണ്ടും കത്തിക്കയറിയ മല്‍സരത്തില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ നാലുവിക്കറ്റിന് തകര്‍ത്തു.

മഴമൂലം 13 ഓവറാക്കിചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നാലുവിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന്റെ ലക്ഷ്യം 102 റണ്‍സായി പുനര്‍ നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ ഗെയ്ല്‍ ആദ്യവസാനം മുതല്‍ നിറഞ്ഞാടിയതോടെ ബാംഗ്ലൂര്‍ അനായാസം ലക്ഷ്യം ഭേദിച്ചു. വെറും 12 പന്തില്‍ ആറുബൗണ്ടറിയും രണ്ട് സിക്‌സറുകളും പറത്തി ഗെയ്ല്‍ 38 റണ്‍സാണ് നേടിയത്. ഗെയ്‌ലാണ് കളിയിലെ താരം.