എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Tuesday 28th January 2014 11:09am

supreme-court-3

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള വിവാദ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വിധി പുന:പരിശോധിക്കണമെന്ന ഹരജിയാണ് തള്ളിയത്.

ജസ്റ്റിസ് എച്ച്.എല്‍ ദത്തു, എസ്.ജെ മുഖോപാധ്യയ എന്നിവരാണ് ഹരജി പരിഗണിച്ചത്. കേന്ദ്ര സര്‍്ക്കാരും വിവിധ മനുഷ്യാവകാശ സംഘടനകളുമാണ് ഹരജി നല്‍കിയത്.

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്.

ഐ.പി.സി.സി സെക്ഷന്‍ 377 പ്രകാരമാണ് സ്വവര്‍ഗരതി ക്രമിനല്‍കുറ്റവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

ഹരജി തള്ളിയെങ്കിലും നിയമപോരാട്ടം തുടരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

നാല് വര്‍ഷം മുമ്പ് സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.

സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഐ.പി.സി.സി സെക്ഷന്‍ 377 പ്രകാരമാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

Advertisement