എഡിറ്റര്‍
എഡിറ്റര്‍
ശ്രുതി ഹാസനുമായുള്ള പിണക്കമല്ല വിവാഹമോചനത്തിന് കാരണം; വേര്‍പിരിയലിനെക്കുറിച്ച് മനസ്സ് തുറന്ന് ഗൗതമി
എഡിറ്റര്‍
Wednesday 31st May 2017 7:21pm

കൊച്ചി: തെന്നിന്ത്യന്‍ താര ദമ്പതികളായ കമല്‍ ഹാസനും ഗൗതമിയും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. ഉലകനായകനുമായുള്ള ബന്ധം പിരിഞ്ഞശേഷം അഭിനയ രംഗത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഗൗതമി. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ മുഖ്യവേഷമണിയുന്ന താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്നു.


Also read കേരളത്തെ ഇതുകൊണ്ടൊക്കെയാണവര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്

 

കമല്‍ഹാസനുമായി ബന്ധം പിരിയാനുള്ള കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായവ്യത്യാസമാണെന്ന വാര്‍ത്തകളെ തള്ളിക്കളയുകയാണ് ഗൗതമി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്. ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അതെന്നാണ് താരം പറയുന്നത്.

‘എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അത്. വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ് വിശദീകരിക്കേണ്ടത്. അതിന് വാക്കുകളില്ല. ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍. എങ്കിലും ആത്യന്തികമായി ഞാനൊരു അമ്മയാണ്. എനിക്ക് ഒരു മകള്‍ മാത്രമാണ്. അവളെ നന്നായി വളര്‍ത്തുകയെന്നത് എന്റെ കടമയാണ്. എന്റെ കുടുംബം അങ്ങനെയാണ് ചെയ്യുന്നത്.’ താരം പറഞ്ഞു.

‘ശ്രുതിയുമായുള്ള പിണക്കമൊന്നുമല്ല വിഷയം. രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള്‍ നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുള്ളത്. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളേക്കാളും വലുത്.’ അവര്‍ വ്യക്തമാക്കി.


Dont miss ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തളര്‍ന്നുപോയിരുന്നെന്നും മരണം മുന്നില്‍ക്കണ്ടിരുന്നെന്നും ഗൗതമി പറയുന്നു. നന്നായി ജീവിക്കണമെന്ന് അന്നു വല്ലാതെ ആഗ്രഹിച്ചിരുന്നെന്നും മകള്‍ സുബലക്ഷ്മിക്ക് അന്ന് നാല് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും പറഞ്ഞ അവര്‍ അവിടെ നിന്നാണ് ഇന്നത്തെ ഗൗതമി ജനിക്കുന്നതെന്നും പറഞ്ഞു.

‘ചികിത്സ കഴിഞ്ഞു, ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒത്തിരിപ്പേര്‍ ഒപ്പമുണ്ടായിരുന്നു. അവരെയൊന്നും മറക്കാനാകില്ല. ഒറ്റപ്പെട്ടുപോകുന്നവര്‍ കാന്‍സര്‍ പോലുളള രോഗങ്ങളുമായി മല്ലടിക്കേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. പക്ഷേ, ആരെങ്കിലും സഹായിക്കാനുണ്ടായാല്‍, ആത്മവിശ്വാസം പകര്‍ന്നാല്‍ വലിയ മാറ്റങ്ങളുണ്ടാവും.’ അവര്‍ പറഞ്ഞു.

Advertisement