നീ താനെ എന്‍ പൊന്‍വസന്തത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ വിലയിരുത്തുന്നതിന് മുന്‍പ് തന്നെ ഗൗതം തന്റെ അടുത്ത ചിത്രത്തിനായി നായകനെ തിരഞ്ഞെടുത്തു കഴിഞ്ഞു എന്നാണ് അറിയുന്നത്.

Ads By Google

തന്റെ അടുത്ത ചിത്രത്തിലേക്കായി തമിഴ് സ്റ്റാര്‍ സൂര്യയെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാരണം ആയിരം, കാക്ക തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യയും ഗൗതമും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകളായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. അതിന്റെ ഒരു തുടര്‍ച്ചയാവും അടുത്ത ചിത്രമെന്നാണ് അറിയുന്നത്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വ്യത്യസ്തമാര്‍ന്ന തിരക്കഥയുമായാണ് ഇത്തവണ ഗൗതം മേനോന്റെ വരവെന്നാണ് അറിയുന്നത്. സൂര്യയുടെ സിങ്കം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ തന്റെ പുതിയ സിനിമ ആരംഭിക്കാനുള്ള  ശ്രമത്തിലാണത്രേ ഗൗതം.

ജീവയും സാമന്തയും നായികാ നായകന്‍മാരുന്ന നീ താനെ എന്‍ പൊന്‍വസന്തത്തില്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം.