എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെ നായകനാക്കി സിനിമ ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോന്‍
എഡിറ്റര്‍
Friday 21st April 2017 3:18pm

നടന്‍ ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഗൗതം മേനോന്റെ പ്രതികരണം.

പോസ്റ്റര്‍ നന്നായിട്ടുണ്ടെന്നും അരുണ്‍ ഗോപിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഗൗതം കുറിച്ചു. ദിലീപിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമയാണ് രാമലീല.

ലയണ്‍ എന്ന ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്ന ചിത്രം കൂടിയാണ് രാമലീല. എം.എല്‍.എ ആയാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. സിനിമയില്‍ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

Advertisement