കൊളംബോ: തിങ്കളാഴ്ച്ച ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗൗതം ഗംഭീര്‍ കളിച്ചേക്കില്ലെന്ന് സൂചന. ആദ്യ ടെസ്റ്റില്‍ രണ്ടിംന്നിംഗ്‌സിലും പരാജയപ്പെട്ട് ഗംഭീര്‍ ഇതുവരെ ശാരീരികക്ഷമത തെളിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യമത്സരത്തില്‍ ലങ്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുക. വിടവാങ്ങല്‍ മല്‍സരത്തില്‍ മുരളീധരന്റെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യ കറങ്ങിവീണിരുന്നു. ടെസ്റ്റില്‍ 800 വിക്കറ്റെന്ന നേട്ടം കരസ്ഥമാക്കിയാണ് മുരളി ഗ്രൗണ്ട് വിട്ടത്. ആദ്യടെസ്റ്റില്‍ ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലസിത് മലിംഗ രണ്ടാം ടെസ്റ്റിലുണ്ടാവില്ല. സ്പിന്നര്‍ അജാന്ത മെന്‍ഡിസ് അവസാന ഇലവനിലുണ്ടാകുമെന്നും സൂചനയുണ്ട്.