ചെന്നൈ: കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ അതിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടിയും കമല്‍ഹാസന്റെ മുന്‍ഭാര്യയുമായ ഗൗതമി.

കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാന്‍ അവര്‍ തയ്യാറായില്ല. മറിച്ച് ഗൗതമിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് എന്ന് പറയുന്നത് വേറെ വിഷയം തന്നെയാണ്. ഒരു രാഷ്ട്രീയനേതാവായി അനുയോജ്യനായ വ്യക്തി വരുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ‘- ഗൗതമി പറഞ്ഞു.


Dont Miss കൊല്ലുമെന്ന് ഹിന്ദുക്കളായ മേല്‍ജാതിക്കാരുടെ ഭീഷണി; രാജസ്ഥാനില്‍ 20 മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തു

അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടും ചികിത്സയുമായി ബന്ധപ്പെട്ടും പെട്ടെന്നുണ്ടായ മരണവുമായി ബന്ധപ്പെട്ടുമൊക്കെ നിരവധി അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നെന്നും ഗൗതമി പറഞ്ഞു.

പ്രത്യേക താത്പര്യങ്ങളൊന്നും ഇല്ലാതെ തന്നെ അന്വേഷണം കൃത്യമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മരണത്തിന് പിന്നിലെ സത്യാവസ്ഥ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഗൗതമി പറഞ്ഞു. ഡെങ്കി പ്രതിരോധ പരിപാടിയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗതമി.