aiswarya ray സ്റ്റാര്‍ ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷ ഇന്ന് രാവിലെ അന്തരിച്ചു. ക്യാമറയെയും ക്യാമറകണ്ണുകളെയും ഒരുപാട് പ്രണയിച്ച ഗൗതമിന്റെ ജീവിതചിത്രത്തെയും ക്യാമറകണ്ണുകളിലൂടെയേ നോക്കികാണാന്‍ കഴിയൂ.

ക്യാമറയും ചിത്രങ്ങളുടെ ലോകവും ഗൗതമിന് ഹോബിയായിരുന്നു. മുംബൈയിലെ സെന്റ് സേവ്യര്‍ കോളേജില്‍ നിന്നും ബി.എസ്.ഇ കെമിസ്ട്രി ബിരുദം നേടിയ അദ്ദേഹം അധ്യാപകനായാണ് പ്രൊഫഷന്‍ തുടങ്ങിയത്. രണ്ടുവര്‍ഷത്തെ അധ്യാപനജീവിതത്തിനുശേഷം ലിന്റാസിലെ ഫോട്ടോസര്‍വീസ് ഡിപ്പാര്‍ട്ടമെന്റ് എന്ന പരസ്യ ഏജന്‍സിയില്‍ ചേര്‍ന്നു. അങ്ങനെ ഫോട്ടോഗ്രാഫി എന്ന ഹോബി ഗൗതമിന്റെ പ്രഫഷനായി മാറി.

നടീനടന്‍മാര്‍, സംഗീതജ്ഞര്‍, ബിസിനസുകാര്‍ തുടങ്ങി ആ ലെന്‍സുകളിലൂടെ ഒരുപാട് രൂപങ്ങള്‍ വിരിഞ്ഞിട്ടുണ്ട്. നീണ്ട കാലം ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിച്ച ഗൗതം കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെ പ്രിയ ചിത്രങ്ങളെക്കുറിച്ചൊരു കുറിപ്പ് തയ്യാറാക്കിയിരുന്നു. ആയിരക്കണക്കിന് മുഖങ്ങളെ ക്യാമറക്കണ്ണുകളിലൂടെ നോക്കികണ്ട ഗൗതമിന്റെ കണ്ണുകളില്‍ മായാതെ കിടക്കുന്ന ചില ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

അടുത്ത പേജില്‍ തുടരുന്നു