എഡിറ്റര്‍
എഡിറ്റര്‍
‘ഈദ് നേരത്തെ എത്തിയത് പോലെ’; പാകിസ്ഥാന് വിജയാശംസകളുമായി കാശ്മീരിലെ ഹുറിയത് നേതാവ്; നിങ്ങള്‍ക്ക് അതിര്‍ത്തി കടന്നു കൂടേയെന്ന് ഗൗതം ഗംഭീര്‍
എഡിറ്റര്‍
Monday 19th June 2017 5:28pm

 

ന്യൂദല്‍ഹി: ഇന്നലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന്‍ കിരീടം നേടിയതിന് പിന്നാലെ പ്രതീക്ഷിച്ചിത് പോലെ ആരാധകര്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. ആരാധകര്‍ക്ക് പുറമേ അഭിനന്ദനങ്ങളുമായി മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.


Also read സ്വന്തം വീടിന്റെ വേദനയ്‌ക്കൊപ്പമോ ഭര്‍തൃഗൃഹത്തിന്റെ സന്തോഷത്തോടൊപ്പമോ?; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെ ലോകം കാത്തിരുന്ന മറുപടിയുമായി സാനിയ മിര്‍സ


എന്നാല്‍ പാക് വിജയം കാശ്മീരില്‍ എറെ ചര്‍ച്ചയാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കായികരംഗത്തെ ജയ-പരാജയങ്ങള്‍ അതിര്‍ത്തികളില്ലാതെ ഏവരും ആഘോഷിക്കാറുണ്ട്. അതുപോലുള്ള ഒരു ട്വിറ്റര്‍ പോസ്റ്റിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

പാക് ടീമിനെ അഭിനന്ദനമറിയിച്ചെത്തിയ കാശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനാണ് ഗംഭീര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇന്നലെ മത്സരം അവസാനിച്ചതിന് പിന്നാലെയായിരുന്നു ഉമര്‍ ഫാറൂഖിന്റെ ട്വിറ്റര്‍ പോസ്റ്റ്.

‘ചുറ്റുപാടും വെടിക്കെട്ട് നടക്കുകയാണ്, ഈദ് നേരത്തെ എത്തിയത് പോലെ തേന്നി. ഇന്നത്തേത് മികച്ച ടീം വര്‍ക്കായിരുന്നു. അഭിനന്ദനങ്ങള്‍ പാകിസ്ഥാന്‍ ടീം’ എന്നായിരുന്നു ഹുറിയത് നേതാവിന്റെ പോസ്റ്റ്. ഇദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടിയുമായെത്തിയ ഗംഭീര്‍ തന്റെ തനതു ശൈലിയിലുള്ള മറുപടിയായിരുന്നു നല്‍കിയത്.

‘ഒരു നിര്‍ദ്ദേശമുണ്ട് മിര്‍വായിസ്, നിങ്ങള്‍ക്ക് എന്തു കൊണ്ട് അതിര്‍ത്തി കടന്നുകൂടാ. അവിടെ നല്ല വെടിക്കോപ്പുകള്‍ ഈദ് ആഘോഷിക്കുന്നതിനായി ലഭിക്കും(ചൈനീസ്). പാക്കിങ്ങിന് ഞാന്‍ നിങ്ങളെ സഹായിക്കാം’ ഗംഭീര്‍ പറഞ്ഞു. ഫൈനലിലേക്ക് പാക് ടീം പ്രവേശനം നേടിയപ്പോഴും ആശംസകളുമായെത്തിയ വ്യക്തിയായിരുന്നു മിര്‍വായിസ്.

ഇന്നലെ നടന്ന ഫൈനലില്‍ 180 റണ്‍സിന്റെ കൂറ്റന്‍ പരാജയമായിരുന്നു ഇന്ത്യ പാകിസ്ഥാനോട് ഏറ്റുവാങ്ങിയത്. മുനയൊടിഞ്ഞ ബൗളിങ് നിരയും അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോയ ബാറ്റിങ്ങ് നിരയുടെയും പ്രകടനമായിരുന്നു ഇന്ത്യയുടെ പരാജയത്തിന് കാരണം.

Advertisement