കൊല്‍ക്കത്ത: സുനില്‍ നരെയ്‌നെ ഓപ്പണിംഗ് ഇറക്കാനുള്ള തീരുമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയത്തില്‍ നിര്‍ണ്ണായകമായത്. നരെയ്ന്‍ അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ മറ്റേയറ്റത്തു നിന്നും ഗംഭീറും കത്തിക്കയറി. അതോടെ കൊല്‍ക്കത്ത പഞ്ചാബ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയ ലക്ഷ്യം അനായാസം മറി കടക്കുകയായിരുന്നു.

Subscribe Us:

ആരാധകരെ അമ്പരിപ്പിച്ച ആ തീരുമാനത്തെ കുറിച്ച് ഗംഭീര്‍ മനസ്സു തുറക്കുകയാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും നരെയ്‌നെ വിശ്വസിക്കാന്‍ തുടങ്ങണമെന്നാണ് ഗംഭീര്‍ പറയുന്നത്. ഒരേസമയം പന്തു കൊണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുന്നേറാനും ബാറ്റു കൊണ്ട് ആക്രമിക്കാനും നരെയ്ന്‍ പ്രാപ്തനാണെന്നും ഗംഭീര്‍ പറയുന്നു.

കൊല്‍ക്കത്തയ്ക്ക് വലിയതും ശക്തവുമായ ബാറ്റിംഗ് ലൈനപ്പാണുള്ളത്. അതുകൊണ്ടു തന്നെ ഒമ്പതാമനായി ഇറങ്ങുന്ന നരെയ്‌ന് അധികം പന്തുകള്‍ കിട്ടില്ല. അതിനാലാണ് വെസ്റ്റ് ഇന്‍ഡീസ് താരത്തെ ഓപ്പണില്‍ ഇറക്കാന്‍ തീരുമാനിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു.


Also Read: ‘സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം;മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി കേള്‍ക്കുന്ന ഏറാന്‍മൂളികളല്ല ജൂറി’; വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പ്രിയദര്‍ശന്‍


49 പന്തില്‍ നിന്നും 72 റണ്‍സുമായി ഗംഭീര്‍ നായകന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തപ്പോള്‍ 18 പന്തില്‍ നിന്നും നാലു ഫോറും മൂന്ന് സിക്‌സുമടക്കം 37 റണ്‍സുമായി നരെയ്ന്‍ ആടി തകര്‍ക്കുകയായിരുന്നു.

എന്നാല്‍ നരെയ്‌ന്റെ ഇന്നിംഗ്‌സ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ലെന്നാണ് കിംഗ്‌സിന്റെ നായകന്‍ മാക്‌സ്‌വെല്‍ പറയുന്നത്. ബിഗ് ബാഷ് ലീഗില്‍ ഇതിലും ഗംഭീരമായി റണ്‍സടിച്ചെടുക്കുന്ന നരെയനെ താന്‍ നിരവധി തവണ കണ്ടതു കൊണ്ടാണ് അതെന്നാണ് മാക്‌സി പറയുന്നത്.