ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ റെസ്റ്റോ വാര്‍ റെസ്റ്റോറന്റ് ശൃംഖലക്കെതിരെ ഹൈക്കോടതിയിലേക്ക്. അനധികൃതമായി തന്റെ പേര് റെസ്റ്റോറന്റ് ടാഗ് ലൈനായി ഉപയോഗിച്ചതിനെതിനെതിരെയാണ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്.


Also read ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


റെസ്‌റ്റോബാര്‍ റെസ്‌റ്റോറന്റ് ഉടമകള്‍ തന്റെ പേര് മദ്യ വില്‍പനക്ക് ഉപയോഗിക്കുന്നെന്നും തന്റെ പേരുപയോഗിച്ച് യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും താരം പറയുന്നു. അതേ സമയം റസ്റ്റോറന്റ് ഉടമയുടെ പേരാണ് ടാഗ് ലൈനായി ഉപയോഗിച്ചതെന്നാണ് റസ്റ്ററന്റ് ഉടമകളുടെ വാദം.

ഉടമകളിലൊരാളുടെ പേരും ഗൗതം ഗംഭീര്‍ എന്നാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ താന്‍ ലോകം അറിയപ്പെടുന്ന കായികതാരമാണെന്നും ഈ പേര് തന്റെ റസ്റ്റോറന്റാണെന്ന് തെറ്റിദ്ധരിക്കുമെന്നും ഇത് തന്റെ സല്‍പ്പേരിന് കോട്ടം വരുമെന്നും താരം ചൂണ്ടിക്കാട്ടുന്നു.


Dont miss നിങ്ങള്‍ക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയാകാമോ സര്‍?’; കശാപ്പ് നിരോധനത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് തമിഴ്, കന്നട ജനത