എഡിറ്റര്‍
എഡിറ്റര്‍
എന്നേക്കാള്‍ മിടുക്കോടെ കളിക്കുന്ന താരമാണ് ഗംഭീര്‍: ധോണി സംസാരിക്കുന്നു
എഡിറ്റര്‍
Sunday 27th May 2012 11:42am

ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എത്തിച്ചതില്‍ പ്രധാന പങ്ക് ആര്‍ക്കെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്ന പേരാണ് ധോണിയുടേത്. കാരണം ഐ.പി.എല്‍ ഫൈനലിലേക്കുള്ള ചെന്നൈയുടെ വരവ് തന്നെ അപ്രതീക്ഷിതമായിരുന്നു. പോയിന്റ് നിലയില്‍ ഏറ്റവും പിന്‍നിരയിലുള്ള ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫിലെത്തിയ അവര്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരെ ആധികാരിക വിജയം നേടി. പിന്നാലെ ഈ ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരത പ്രകടിപ്പിച്ച ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയും വെടിക്കെട്ട് പ്രകടനം നടത്തി.

ഫൈനലില്‍ എത്തിയ ടീമിന്റെ സമ്മര്‍ദ്ദത്തെ കുറിച്ചും തന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും എതിര്‍ടീം ക്യാപ്‌ററനായ ഗംഭീറിനെ കുറിച്ചും ധോണി മനസ്സുതുറക്കുന്നു..

 ഐ.പി.എല്‍ ഫൈനലില്‍ എത്തിയല്ലോ എതിര്‍ ടീം ക്യാപ്റ്റനായ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് എന്താണ് അഭിപ്രായം ?

ഗൗതം ഗംഭീര്‍ മികച്ചകളിക്കാരനാണ്. കളിയില്‍ എതിര്‍ ടീമിനെ എങ്ങനെ ആക്രമിച്ചുകളിക്കാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഞാന്‍ അങ്ങനെയല്ല എന്നല്ല പറയുന്നത്. എന്നിരുന്നാല്‍ കൂടി എന്നെക്കാളേറെ എതിര്‍ടീമിനെ ആക്രമിച്ചുകളിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് വലുതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി അദ്ദേഹം മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നത്. ഗൗതം നല്ല ഫോമിലുമാണ്.

 ചെന്നൈ സൂപ്പര്‍ കിംങ്സ് യഥാര്‍ത്ഥത്തില്‍ ഒരു തിരിച്ചുവരവ് തന്നെയാണ് നടത്തിയത്, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് ?

ഞങ്ങളുടെ വിജയത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. ഓരോ വ്യക്തിയുടേയും അര്‍പ്പണം. ക്രിക്കറ്റിനെ ആസ്വദിച്ചാണ് ഓരോരുത്തരും കളിച്ചത്. കളിയോടുള്ള സമീപനത്തിനനുസരിച്ചിരിക്കും ജയവും പരാജയവും. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ട്വന്റി 20 മത്സരങ്ങള്‍. ഓരോ ബോളും പ്രധാനപ്പെട്ടതാണ്. അതിനനുസരിച്ച് കളിച്ചാല്‍ മാത്രമേ വിജയിക്കാനാവുളളു. ട്വന്റി ട്വന്റി മത്സരങ്ങള്‍ക്ക് ഓരോ വ്യക്തിയ്ക്കും ഏറെ പങ്ക് നല്‍കാനുണ്ട്. ഓരോ കളിക്കാരന്റേയും അന്നത്തെ പ്രകടനത്തിനനസരിച്ചിരിക്കും കളിയുടെ ഗതി.

ഐ.പി.എല്‍ ഫൈനല്‍ മത്സരം എന്നു പറയുന്നത് തന്നെ ഏറെ സമ്മര്‍ദ്ദം നിറഞ്ഞ കളിയല്ലേ ?

തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്. പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും ഒരു ടീം മാത്രമേ വിജയിക്കൂ. ഏതെങ്കിലും ഒരു കളിക്കാരനാവും താരമാവുക. ഇനി ഒന്നു മാത്രമേ അറിയാനുള്ളൂ ആ താരമാവാന്‍ പോകുന്ന വ്യക്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലോ അതോ ചെന്നൈ സൂപ്പര്‍ കിങ്‌സിലോ എന്ന്.

ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ കളികളെ താങ്കളുടെ ഭാര്യ എങ്ങനെയാണ് വിലയിരുത്തുന്നത്. മോശമായി കളിക്കുമ്പോള്‍ അഭിപ്രായം പറയാറുണ്ടോ ?

അവള്‍ക്ക് ക്രിക്കറ്റ് ഇഷ്ടമാണ്. പക്ഷേ അവള്‍ക്ക് കളി കാണാന്‍ ടെന്‍ഷനാണ്. പ്രത്യേകിച്ച് ഞങ്ങളുടെ ടീമിന്റെ കളി വരുമ്പോള്‍ അവള്‍ ടി.വി യുടെ മുന്നില്‍ ഇരിക്കില്ല.

Advertisement