കൊളംബോ: ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പാക്കിസ്ഥാനെതിരായ ട്വന്റി-20 സന്നാഹ മത്സരത്തില്‍ കളിച്ചേക്കില്ല. കൈയ്‌ക്കേറ്റ
പരിക്കാണ്‌ ഗംഭീറിന് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഗംഭീറിന്റെ കൈയ്ക്ക് പരിക്കേറ്റത്. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണ് ഇന്ന് നടക്കുന്നത്.

Ads By Google

എന്നാല്‍ ഗംഭീറിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പില്‍ കളിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. ലോകകപ്പ് മത്സരത്തിന് പങ്കെടുക്കണമെങ്കില്‍ ഗംഭീറിന് ഇപ്പോള്‍ വിശ്രമം അനുവദിക്കുന്നതാണ് ഉചിതമെന്നും മാനേജ്‌മെന്റ് പറഞ്ഞു.

നാളെയാണ് ട്വന്റി-20 ലോകകപ്പ് തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക സിംബാവയെ നേരിടും. ബുധനാഴ്ച അഫ്ഗാനിസ്ഥാതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.