എഡിറ്റര്‍
എഡിറ്റര്‍
കേരളാ ഹൗസില്‍ പാല്‍ വിതരണം ചെയ്ത് ഗോസംരക്ഷസേനയുടെ പ്രതിഷേധം
എഡിറ്റര്‍
Friday 2nd June 2017 8:13am

ന്യൂദല്‍ഹി: കേരളഹൗസില്‍ ഗോസംരക്ഷകരുടെ പ്രതിഷേധം. കേരളഹൗസിനകത്ത് പ്രവേശിച്ച സംഘം പാല്‍ വിതരണം ചെയ്യുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം ബഹളം വെച്ചശേഷമാണ് സംഘം അവിടെ നിന്നും ഇറങ്ങിപ്പോയത്.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്നത് കേരളത്തിലാണ്. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാനത്ത് വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയുള്ളതാണ് പ്രതിഷേധം.


Also Read: അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറി


കേരളത്തിലെ ബീഫ് ഫെസ്റ്റുകളും പ്രതിഷേധങ്ങളും ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കശാപ്പ് നടത്തിയതും വിവാദമായി.

Advertisement