എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി എന്തിന് എന്നെ പുറത്താക്കിയെന്ന് അറിയില്ല: ഗൗരിയമ്മ
എഡിറ്റര്‍
Saturday 4th January 2014 9:30am

അന്ന് വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പല കാര്യങ്ങളും താന്‍ വി.എസുമായി സംസാരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇ.എം.എസിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പിന്നീട് അറിഞ്ഞു. ഇ.എം.എസും വി.എസും അത്ര രസത്തിലായിരുന്നില്ലെന്ന് പലരില്‍ നിന്നായി അറിഞ്ഞിരുന്നു.


gauriyamma-org

ആലപ്പുഴ: 1994 ജനുവരി ഒന്നിനാണ് പാര്‍ട്ടി തന്നെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും പക്ഷേ അത് എന്തിന് വേണ്ടിയായിരുന്നെന്ന് ഇപ്പോഴും അറിയില്ലെന്നും ജെ.എസ്.സ് നേതാവ് കെ.ആര്‍ ഗൗരിയമ്മ

മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഗൗരിയമ്മ തന്റെ മനസ് തുറക്കുന്നത്. നാലുദിവസം നടന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

പലപ്പോഴും തനിച്ചിരിക്കുമ്പോള്‍ ചിന്തിച്ചുപോയിട്ടുണ്ട്, എന്തിനുവേണ്ടിയാണ് അവര്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന്. ഒരുകൂട്ടം നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് ബലിയാടാവുകയായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാറില്ലെന്ന് ഗൗരിയമ്മയുടെ വാക്കുകള്‍.

അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിരാളികളുമായി കൂട്ടുചേരല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു തന്റെ മേല്‍ അന്ന് ചുമത്തിയത്.

പാര്‍ട്ടിയുടെ ഏറ്റവും അടിത്തട്ടില്‍ ഒതുക്കി അപമാനിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. പക്ഷേ, ജനങ്ങള്‍ എന്നോടൊപ്പമുണ്ടായെന്നും ഗൗരിയമ്മ പറയുന്നു

ഗൗരിയമ്മക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ഇ.എം.എസ് പറഞ്ഞതോടെയാണ് പുറത്താക്കല്‍ നടപടികള്‍ വേഗത്തിലാവുന്നത്.

തെറ്റുകള്‍ തിരുത്താന്‍ തയാറായില്ലെന്ന ഗുരുതരമായ ആരോപണം നിരത്തിയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി ശരിവെച്ചതെന്നും ഗൗരിയമ്മ പറയുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്ന യോഗത്തില്‍ ഫുള്‍ കോറമായിരുന്നു. ആരും ഇ.എം.എസിന്റെ അഭിപ്രായങ്ങള്‍ക്ക് എതിരുപറഞ്ഞില്ല.

അന്ന് വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പല കാര്യങ്ങളും താന്‍ വി.എസുമായി സംസാരിച്ചിരുന്നു.

എന്നാല്‍ അതൊന്നും ഇ.എം.എസിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പിന്നീട് അറിഞ്ഞു. ഇ.എം.എസും വി.എസും അത്ര രസത്തിലായിരുന്നില്ലെന്ന് പലരില്‍ നിന്നായി അറിഞ്ഞിരുന്നു.

തനിക്ക് വി.എസ്. അച്യുതാനന്ദനോട് ആഭിമുഖ്യമുണ്ടെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇ.എം.എസിനെന്ന് പലരും പറഞ്ഞിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തിലും വി.എസ്-നായനാര്‍ പക്ഷമുണ്ടെന്നായിരുന്നു പ്രചാരണം.

താന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളുണ്ടായി. അത് താന്‍ വിജിലന്‍സിന് വിട്ടു.

എന്റെ പ്രവര്‍ത്തനം ഉള്‍പ്പടെ അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ താന്‍ മന്ത്രിസ്ഥാനം വിട്ടതിന് ശേഷമാണ് അന്വേഷണം പൂര്‍ത്തിയാകുന്നത്.

അന്വേഷണത്തില്‍ ഇ.എം.എസിന്റെ ബന്ധു കുറ്റക്കാരനാണെന്ന് കണ്ടത്തെി. അതും എതിര്‍പ്പിന് ആക്കംകൂട്ടിയിരിക്കാമെന്നും ഗൗരിയമ്മ പറയുന്നു.

ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയപ്പോള്‍ പി.കെ. ചന്ദ്രാനന്ദന്‍ വീട്ടില്‍ വന്ന് എന്നെ ക്ഷണിച്ചു. എന്നാല്‍ വരാന്‍ താത്പര്യമില്ലെന്ന് അന്ന് തന്നെ പറഞ്ഞു. പിന്നീട് ഭീഷണിയൊക്കെയായി പിന്നാലെ കൂടിയെങ്കിലും താന്‍ പിടികൊടുത്തിരുന്നില്ലെന്നും ഗൗരിയമ്മ ഓര്‍ക്കുന്നു.

Advertisement